കൊടൈക്കനാൽ: രാമനാഥപുരം രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ കൊടൈക്കനാൽ പല്ലാംഗി ഗാന്ധിജി എലിമെന്ററി സ്കൂളിലെ വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.
രൂപത ഡയറക്ടർ ഫാ. ബിജോ പാലായുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മാതൃവേദി രൂപത പ്രസിഡന്റ് ലിസിക്കുട്ടി എബ്രഹാം പ്രസംഗിച്ചു.
വൈസ് പ്രസിഡന്റ് മിനു സിജോ, ജോയിന്റ് സെക്രട്ടറി ടീന ബെന്നി, കൊടൈക്കനാൽ വിശുദ്ധ അൽഫോൻസാ ഇടവക വികാരി ഫാ. എഡ്വിൻ കൊമ്പൻ, മുനിസിപ്പൽ കൗൺസിലർ രസിക, സാന്തോം സോഷ്യൽ സർവീസ് സൊസൈറ്റി സ്റ്റാഫ് കാതറിൻ വിജി, സ്കൂൾ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.